മലയാളികൾക്ക് ഞെട്ടലായി മറ്റൊരു യുകെ മലയാളി കൂടി അപ്രതീക്ഷിതമായി വിടവാങ്ങി. ലണ്ടന്‍ മലയാളി ഗില്‍ബെര്‍ട്ട് റോമന്‍ ആണ് ഇനി പുലർച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്ന ഗില്‍ബെര്‍ട്ട് റോമന് അവിടെ വച്ച് ഹൃദയാഘാതവും മരണവും സംഭവിക്കുകയായിരുന്നു.Another UK Malayali passes away unexpectedly
ലണ്ടനിലെ ആദ്യകാല മലയാളിയായിരുന്ന ഗില്‍ബെര്‍ട്ട് ലണ്ടനിലെയും പരിസരപ്രദേശങ്ങളിലെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാമിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ലണ്ടനില്‍ ഈസ്റ്റ്ഹാമിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്.
ഭാര്യ ഫ്രീഡ ഗോമസ്, മക്കള്‍ രേഷ്മ, ഗ്രീഷ്മ, റോയ്.
ഗില്‍ബെര്‍ട്ട് റോമന്റെ അപ്രതീക്ഷിത വേർപാടിൽ ന്യൂസ് 4 മീഡിയ അനുശോചനം അറിയിക്കുന്നു.