സ്‌കൂട്ടർ മോഷണം; പ്രതിയെക്കുറിച്ച് അറിഞ്ഞപ്പോൾ അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥർ

കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറയിൽ മിഷ്‌കാൽ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന അബ്ദുറഹ്‌മാൻ എന്നയാളുടെ ആക്‌സസ് സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. കണ്ണൂർ ജില്ലയിലെ കപ്പകടവ് സ്വദേശി കപിൽ ദേവനെ (32) യാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് അബ്ദുറഹ്‌മാൻ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കവേ നഷ്ടപ്പെട്ട വാഹനം കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾ ഓടിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചെമ്പൻകുന്ന് എന്ന സ്ഥലത്തുവെച്ച് കപിൽ ദേവനെ മോഷണം നടത്തിയ സ്‌കൂട്ടർ സഹിതം കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

കണ്ണൂർ ജില്ലയിൽ വളപട്ടണം, ടൗൺ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കപിൽ ദേവന്റെ പേരിൽ വേറെയും കേസുകളുണ്ട്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചതും വഴിയാത്രക്കാരിയുടെ മൂന്നര പവൻ വരുന്ന മാല പിടിച്ചുപറിച്ചതും അടിപിടി കേസും ഇതിൽ ഉൾപ്പെടും. ടൗൺ സ്‌റ്റേഷനിലെ എസ്‌ഐമാരായ സൂരജ്, മനോജ് കുമാർ, എഎസ്‌ഐ റിനീഷ് കുമാർ, സീനിയർ സവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, പ്രവീൺ കുമാർ, ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജലീൽ, രമേശൻ എന്നിവരുൾപ്പെട്ട സംഘമാണ് കപിൽ ദേവനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

നേരാണോ? അമേരിക്കയിൽ നിന്നും 7.25 ലക്ഷം ഇന്ത്യക്കാരെ തിരിച്ചയക്കുമോ? രാജീവ് ശുക്ലയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ

നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി 7.25 ലക്ഷം ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുമോ?...

പകുതി വിലയ്ക്ക് ഇരുചക്ര വാഹന തട്ടിപ്പ്; പ്രതി പട്ടികയിൽ കോൺഗ്രസ് നേതാവും

കണ്ണൂർ: പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ...

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മാനസിക പ്രശ്ന‌ങ്ങളില്ല

തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

മന്ത്രജപങ്ങൾ ഉരുവിട്ട് ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ...

Related Articles

Popular Categories

spot_imgspot_img