ജപ്പാൻകാരുടെ പ്രത്യേകതയാണ് അവരുടെ ശരീരത്തിന്റെ ഫിറ്റ്നെസ്. കുടവയറുള്ള ഒരാളെയും നമ്മൾക്ക് അവിടെ കാണാനാവില്ല. എല്ലാ കാര്യത്തിലും ജപ്പാൻകാർ പ്രത്യേകതയുള്ളവരാണ്. സമ്മർദരഹിതവും സന്തോഷം നിറഞ്ഞതുമായ അവരുടെ ജീവിതത്തിന്റെ കാരണം അവരുടെ ജീവിതരീതിയാണ്.
ജപ്പാൻകാരുടെ ഈ ആരോഗ്യഗുണങ്ങളുടെ രഹസ്യങ്ങളിലൊന്നാണ് ‘സീക്രട്ട് വാട്ടർ’. ഇഞ്ചിയും നാരങ്ങയും ചേർത്തതാണ് ഈ പാനീയം ഉണ്ടാക്കുന്നത്. ലോകത്ത് ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ പാനീയം ലക്ഷക്കണക്കിന് ആളുകളാണ് പരീക്ഷിക്കുന്നത്.
ഇഞ്ചി നാരങ്ങാവെള്ളം ഏതു സമയത്തും കുടിക്കാം. എന്നാൽ ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഗുണങ്ങൾ ലഭിക്കാൻ നല്ലത്. വയറിലെ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഈ പാനീയം തയാറാക്കുന്നത് എങ്ങിനെയെന്നറിയാം.
ഏതാണ്ട് ഒരിഞ്ച് നീളമുള്ള ഇഞ്ചി, ഒന്നര കപ്പ് വെള്ളത്തിൽ 5–6 മിനിറ്റ് തിളപ്പിക്കുക.
ഈ വെള്ളം കുറച്ചു സമയം തണുക്കാൻ അനുവദിക്കുക.
മുഴുവൻ തണുക്കും മുൻപ് ഇളം ചൂടോടു കൂടിയ വെള്ളത്തിൽ അര നാരങ്ങാ പിഴിഞ്ഞു ചേർക്കുക.
നന്നായി ഇളക്കുക.
ഈ പാനീയത്തിന്റെ ഗുണങ്ങൾ ഇവയാണ്:
കുടവയർ കുറയ്ക്കുന്നു
കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കുന്നു
ദഹനവും ഉദരാരോഗ്യവും വർധിപ്പിക്കുന്നു
ഇൻഫ്ലമേഷൻ കുറയ്ക്കുന്നു
ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.