കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; സമരം പൊളിക്കാൻ ഡയസ്നോൺ പ്രഖ്യാപിച്ചിച്ച് സർക്കാർ

തിരുവനന്തപുരം : ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ചകെഎസ്ആർടിസി പണിമുടക്ക് തുടങ്ങി. 12 മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.

ശമ്പളം എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അത് നടപ്പിലായിട്ടില്ല. പലപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്. പ്രധാനമായും സമരം പ്രഖ്യാപിച്ചത് ഇതിനാലാണ്.

പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപെട്ടതിനെ തുടർന്നാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

ഡയസ്നോൺ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് നേതാക്കൾ പറഞ്ഞു.

അതിനിടെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നിർദേശിച്ചിട്ടുണ്ട്.

എല്ലാ കെ എസ് ആർ ടി സി കന്റീനുകളും പ്രവർത്തിക്കണമെന്നും വീഴ്ച വരുത്തിയാൽ കാന്റീൻ ലൈസൻസ് റദ്ദാക്കുമെന്നും അറിയിപ്പുണ്ട്. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനും തീരുമാനമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

വരച്ചവരയ്ക്ക് കൈക്കൂലി; റവന്യൂ വിഭാഗം ജീവനക്കാരൻ വിജിലൻസ് പിടിയിൽ; പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി

ആലപ്പുഴ: വസ്തുവിന്റെ ലൊക്കേഷൻ സ്‌കെച്ചിനു 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ...

സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്പ് കെണി! യുവാവിന് നഷ്ടമായത് വൻ തുക

ഡൽഹി: സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രിൻഡർ വഴി ലൈംഗികബന്ധത്തിനായി യുവാവിനെ വിളിച്ചുവരുത്തി...

ആരാണ് 20 കോടിയുടെ ആ ഭാഗ്യവാൻ; നാളെ അറിയാം; ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ്...

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം....

Related Articles

Popular Categories

spot_imgspot_img