300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം

നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശുഭം ഹരാനെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.(man killed by friends after dispute over T-shirt)

ഞായറാഴ്ച വൈകീട്ടാണ് സംഭവം. പ്രയാഗ് അസോളാണ് യുവാവിനെ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. ശുഭം ഹരാനെ, പ്രയാഗിന്റെ ജ്യേഷ്ഠനായ അക്ഷയ് അസോള്‍ വാങ്ങിയ പുതിയ ടീ ഷർട്ട് ഇട്ടുനോക്കിയിരുന്നു. 300 രൂപയ്ക്ക് വാങ്ങിയ ടീ ഷർട്ട് അക്ഷയുടെ അനുവാദമില്ലാതെയാണ് ശുഭം ധരിച്ചത്. ഇത് ഇഷ്ടപ്പെടാത്ത അക്ഷയും പ്രയാഗും തമ്മിൽ വാക്കേറ്റം നടന്നു.

തുടർന്ന് അക്ഷയ് ശുഭം ഹരാനെക്കെതിരേ പൊലീസില്‍ പരാതി നൽകുകയും ചെയ്തിരുന്നു. ശുഭം ഹരാനെ തന്നെ മര്‍ദിച്ചെന്ന് കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്. എന്നാൽ പോലീസ് നടപടിയൊന്നും സ്വീകരിക്കാത്തതിനാലെ വിഷയം സംസാരിച്ചുതീര്‍ക്കാമെന്ന് പറഞ്ഞ് ഞായറാഴ്ച അക്ഷയിന്റെ അനുജനായ പ്രയാഗ് അസോൾ ശുഭം ഹരാനെയെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയാണ് പ്രകോപിതനായ പ്രയാഗ് അസോൾ ശുഭത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img