പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത്

കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയ്ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കത്ത് ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത്.(woman jumped from the building while resisting the rape attempt)

ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. 29 കാരിയായ യുവതി മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയാണ്. ഇന്നലെ രാത്രി ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടർന്നാണ് സംഘർഷമുണ്ടായത് കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ്...

Other news

യു.കെ കമ്പനികളിൽ നിക്ഷേപം നടത്തിയവരുടെ ശ്രദ്ധയ്ക്ക്! ട്രംപിന്റെ നയങ്ങൾ നിങ്ങളെയും ബാധിച്ചേക്കാം

കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ചെനയിൽ നിന്നുമൊക്കെയുള്ള ഇറക്കുമതിയ്ക്ക് ട്രംപ് ഏർപ്പെടുത്തുന്ന...

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

പൂജ സ്റ്റോറിന്റെ മറവിൽ വിറ്റിരുന്നത് നിരോധിത പുകയില ഉത്പന്നങ്ങൾ ; യുവാവ് പിടിയിൽ

തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്ന യുവാവ് അറസ്റ്റിൽ....

പിടിതരാതെ കറുത്ത പൊന്ന്; എല്ലാത്തിനും കാരണം കൊച്ചിക്കാരാണ്

വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ...

ഇടുക്കിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കി; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ...
spot_img

Related Articles

Popular Categories

spot_imgspot_img