ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നേ പ്രതിപക്ഷ ബഹളം. കുംഭമേളയെ ചൊല്ലിയാണ് ബഹളം. എന്നാൽ ബഹളത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ മൂന്നാം മോദി സർക്കാരിൻറെ രണ്ടാം ബജറ്റവതരണം തുടങ്ങി. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി
മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കം.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി പത്തുമണിയോടെ പാർലമെന്റിലെത്തി. നേരത്തേ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടിരുന്നു. നിർമലസീതാരാമന്റെ തുടർച്ചയായ എട്ടാം ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം.
നിർമല സീതാരാമൻ എന്തെല്ലാമാണു ബജറ്റിൽ കാത്തുവച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണു രാജ്യം. ആദായനികുതിയിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇടത്തരം വരുമാനക്കാർ ഉറ്റുനോക്കിയിരുന്നത്. അതേസമയം സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. ബജറ്റ് പ്രസംഗത്തിന് മുമ്പ് സെൻസെക്‌സ് 200 പോയിൻ്റ് ഉയർന്നു.