തിരുവനന്തപുരം: പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ അറ്റൻഡർ ഹെൽമറ്റിനടിയിൽ ഒളിപ്പിച്ച 2,340രൂപ പിടിച്ചെടുത്തു.
വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്നാം യൂണിറ്റാണ് പരിശോധന നടത്തിയത്.
പട്ടംസബ് രജിസ്ട്രാറുടെ പക്കൽ നിന്ന് കണക്കിൽപെടാത്ത 5,200രൂപയും കണ്ടെടുത്തു.
രജിസ്‌ട്രേഷൻ ഇടപാടുകൾക്ക് ഇടനിലക്കാരിലൂടെ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
മൊത്തം 7,540 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ 1064,8592900900 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.