മഹാകുംഭമേളയ്‌ക്കിടെ മാല വില്‍പ്പനയ്ക്കെത്തി വൈറലായ മൊണാലിസ ബോണ്‍സ്ലെ എന്ന നീലക്കണ്ണുകളുള്ള പെണ്‍കുട്ടി ഇനി സിനിമയില്‍ അഭിനയിക്കും. പ്രശസ്ത സംവിധായകന്‍ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂര്‍’ ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുക. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്. Blue-eyed beauty Monalisa is now the heroine of the silver screen
മദ്ധ്യപ്രദേശിലെ ഖര്‍ഗോണിലുള്ള മൊണാലിസയുടെ വീട്ടില്‍ എത്തിയാണ് സംവിധായകന്‍ ആദ്യ സിനിമയുടെ കരാര്‍ ഒപ്പുവെച്ചത്. മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിനിമയില്‍ കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് പെണ്‍കുട്ടി അഭിനയിക്കുന്നതെന്നാണ് സൂചന.
പ്രയാഗ്രാജിൽ മാല വിൽപ്പന നടത്തുന്നതിനിടെ, അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും നീലക്കണ്ണുകളും ഏതോ വ്ലോഗറുടെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് കുട്ടിയുടെ നല്ലകാലം തെളിഞ്ഞത്.
’രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കാശ്മീര്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.