കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍: ഫെബ്രുവരി 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2025 ഫെബ്രുവരി 10 വരെ സമര്‍പ്പിക്കാം. 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. Kerala Media Academy Media Awards: Entries can be submitted till February 10

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം.

ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഒറിജിനല്‍ ഫോട്ടോ തന്നെ അയയ്ക്കണം. ഫോട്ടോകള്‍ 10×8 വലുപ്പത്തില്‍ പ്രിന്റുകള്‍ തന്നെ നല്‍കണം. അയയ്ക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ MP4 ഫോര്‍മാറ്റില്‍ പെന്‍ഡ്രൈവില്‍ ലഭ്യമാക്കേണ്ടതാണ്. 25,000/- രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.

ഫെബ്രുവരി 10-ന് വൈകീട്ട് 5- മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ലഭിക്കണം.

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

മാർച്ച് പകുതിയായതെ ഉള്ളു, എന്താ ചൂട്; അൾട്രാവയലറ്റ് കിരണങ്ങളും അപകടകരമായ തോതിൽ

തിരുവനന്തപുരം: മാർച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് കൊടും ചൂട്.കഴിഞ്ഞ വർഷം ഈ സമയത്ത്...

വെളുക്കാൻ തേച്ചത് പാണ്ടായി! സൗന്ദര്യ വർധക ചികിത്സയെ തുടർന്ന് പാർശ്വഫലം; പരാതിയുമായി മോഡൽ

കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ചികിത്സ നടത്തിയതിനെ തുടർന്ന് പാർശ്വഫലങ്ങളുണ്ടായെന്ന പരാതിയുമായി മോഡൽ...

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടി: ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയപ്പോള്‍ ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം....

മിമിക്രിക്കാർ തീവണ്ടിയുടെ കട കട ശബ്ദമെടുക്കാൻ ഇനി പാടുപെടും; അമേരിക്കൻ മെഷീൻ പണി തുടങ്ങി

കണ്ണൂർ: ഇപ്പോൾ ആ പഴയ കടകട ശബ്ദമില്ല. ചാഞ്ചാട്ടമില്ല. രാകിമിനുക്കിയ പാളത്തിലൂടെ...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം… ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ മുന്ന് ദിവസത്തെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!