നാദാപുരത്ത് കാറില്‍ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വീഡിയോ ചിത്രീകരണം. വിവാഹ ആഘോഷത്തിനിടെയാണ് യുവാക്കള്‍ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡിലൂടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും യുവാക്കള്‍ യാത്ര ചെയ്തു. പുറകെ വന്നിരുന്ന വാഹനങ്ങള്‍ക്ക് തടസം വരുത്തിയാണ് ഇത്തരം പ്രവര്‍ത്തികള്‍ യുവാക്കള്‍ ചെയ്തത്. Video of youths taking a dangerous ride in a car in Nadapuram.
ആഡംബര കാറുകള്‍ ഉപയോഗിച്ച് റോഡിലൂടെ അഭ്യാസം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീല്‍സ് ചിത്രീകരിച്ചത്.









