ദോഹയില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലേക്കാണ് കുഞ്ഞ് യാത്ര നടത്തിയത്
നെടുമ്പാശേരി: വിമാനയാത്രക്കിടെ 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദാണ് മരിച്ചത്. വിമാനയാത്രക്കിടെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.(11-month-old baby dies during flight journey)
ദോഹയില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലേക്കാണ് കുഞ്ഞ് യാത്ര നടത്തിയത്. വിമാനത്തില്‍ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നല്‍കിയിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തിലായിരുന്നു സംഭവം നടന്നത്.