ഈ മാസം 22ന് സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ച സമരത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ; സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളവും പിടിച്ചെടുക്കും

ഈ മാസം 22ന് അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച സമരത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. അടിയന്തര സാഹചര്യത്തിൽ ഒഴികെ ഈ മാസം 22 ആം തീയതി അവധി അനുവദിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കി. Government announces diasnon on government employees’ strike

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടർ പുനസ്ഥാപിക്കുക, അഞ്ചുവർഷ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ തടയുകയാണ് ലക്‌ഷ്യം.

ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ ഡയസ്നോൺ ആയി കണക്കാക്കും. സമരത്തിനെ നേരിടുന്നതിനായാണ് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിച്ചെടുക്കും.

അന്നത്തെ ദിവസം ഹാജരാകുന്ന ജീവനക്കാരുടെ വിവരം രാവിലെ 11 മണിക്ക് മുൻപ് സർക്കാരിനെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വകുപ്പുതല നടപടി സ്വീകരിക്കാനും താത്കാലിക ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നതെങ്കിൽ പിരിച്ചുവിടാനും ഉത്തരവിൽ പറയുന്നു.

. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ് റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിതിരായ വിവാദ പരാമര്‍ശത്തില്‍...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

Related Articles

Popular Categories

spot_imgspot_img