മലപ്പുറം: സംസ്ഥാനത്ത് കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കരുളായിലാണ് ദാരുണ സംഭവം നടന്നത്. മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. (Another wild elephant attack in kerala; youth died)
ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ആദിവാസി ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ് മണി. ഉള്‍വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മണിയെ നെടുങ്കയത്ത് എത്തിച്ചു.
തുടർന്ന് അവിടെ നിന്നാണ് നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ് മണിയുടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചൈന അണക്കെട്ട്’ മുഖ്യ ചർച്ച?അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് ഇന്ത്യയിലെത്തും