web analytics

റേഷന്‍ വിതരണത്തില്‍ മാറ്റം;ജനുവരി ഒന്നുമുതല്‍ റേഷന്‍ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും

തിരുവനന്തപുരം: ജനുവരി ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ റേഷന്‍ ഇടപാടുകളില്‍ മാറ്റം വരുത്താനൊരുങ്ങി ഭക്ഷ്യവകുപ്പ്. മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം നിര്‍ണയകമായ ചില നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാരു മുന്നോട്ടുവെച്ചിട്ടുണ്ട്.

റേഷന്‍ കാര്‍ഡ് ഉടമകള്‍ ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇ-കെവൈസി എല്ലാവരും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

നേരത്തെ ഡിസംബര്‍ 25 വരെയാണ് ഇതിനുള്ള കാലാവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബര്‍ 31ലേക്ക് നീട്ടുകയായിരുന്നു.

വിതരണം ചെയ്തിരുന്ന റേഷന്‍ സാധനങ്ങളുടെ അളവില്‍ മാറ്റമുണ്ട്. നേരത്തെ ലഭിച്ചിരുന്ന അളവില്‍ ആയിരിക്കില്ല ഇനി സാധനങ്ങള്‍ ലഭിക്കുക.

നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പുമാണ് ലഭിച്ചിരുന്നതെങ്കില്‍ ജനുവരി മുതല്‍ രണ്ടര കിലോഗ്രാം വീതം അരിയും ഗോതമ്പുമാണ് ലഭിക്കുക. മുമ്പ് അഞ്ച് കിലോയാണ് റേഷന്‍ ഇനത്തില്‍ ലഭിച്ചിരുന്നതെങ്കില്‍ അര കിലോ ഗോതമ്പ് പുതിയ സ്‌കീം അനുസരിച്ച് അധികമായി ലഭിക്കും

എന്നാൽഇ- കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ജനുവരി ഒന്നുമുതല്‍ റേഷന്‍ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും അര്‍ഹരായവര്‍ക്ക് ലഭ്യമാകും.

ഇ- കെവൈസി പൂര്‍ത്തിയാക്കിയാല്‍ 2028 വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. നഗര പ്രദേശങ്ങളില്‍ മൂന്ന് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടോ വസ്തുവോ നാലുചക്ര വാഹനമോ ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല.

റേഷൻ കാർഡ്ദുരുപയോഗം ചെയ്യുന്നത് തടയാനും അര്‍ഹരായവരിലേക്ക് മാത്രം റേഷന്‍ എത്തുകയെന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ ഇ കെവൈസി നിര്‍ബന്ധമാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ തിരുവനന്തപുരം: രാജ്യത്ത് തെക്കുപടിഞ്ഞാറൻ...

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ ന്യൂഡല്‍ഹി: ഇതിഹാസ താരം...

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ...

Related Articles

Popular Categories

spot_imgspot_img