കൊച്ചി: ഗാലറിയിൽ നിന്ന് താഴേക്ക് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. കലൂർ സ്റ്റേഡിയത്തിലാണ് അപകടം നടന്നത്. വിഐപി ഗാലറിയിൽ നിന്നാണ് താഴേക്ക് വീണത്.(Fell down from the Kaloor stadium gallery; Uma Thomas MLA seriously injured)
ഗാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടം നടന്നയുടൻ തന്നെ ഉമാ തോമസിനെ ആശുപത്രിയിലേക്ക് മാറ്റി. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടക്കുന്ന നൃത്ത പരിപാടി ആരംഭിക്കാനിരിക്കെയാണ് അപകടമുണ്ടായത്.