കോഴിക്കോട്: വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു. മകന്‍ ജിജേഷ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിജയൻറെ മരണവും സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വീടിനുള്ളിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.(Wayanad DCC Treasurer and his son died)
തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് ജിജേഷ് മരിച്ചത്. രാത്രിയോടെ വിജയനും മരണത്തിന് കീഴടങ്ങി.
ദീർഘകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍ എം വിജയന്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. ഇരുവരും വിഷം കഴിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.