തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് ചീറ്റ; ഞെട്ടി നാട്ടുകാർ, അതീവ ജാഗ്രത നിർദ്ദേശം

മധ്യപ്രദേശിലെ ഷിയോപൂർ തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന് ചീറ്റ. 2022 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച എട്ട് ചീറ്റകളിൽ ഒന്നായ ‘വായു’ ആണ് ഇങ്ങനെ നടക്കുന്നത്. Cheetah wanders through streets; locals shocked, extreme caution advised

കഴിഞ്ഞ ദിവസം വീർ സവർക്കർ സ്റ്റേഡിയത്തിന് സമീപം ചീറ്റ ഒരു തെരുവ് നായയെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

സ്‌കൂളുകൾ, ഹൗസിംഗ് കോളനികൾ, കളക്‌ട്രേറ്റ്, കുനോ നാഷണൽ പാർക്കിൻ്റെ സമീപ സ്ഥലങ്ങളിലും ബഫർ സോണുകളിലും കഴിഞ്ഞ മൂന്ന് ദിവസമായി വായുവിനെ കണ്ടതായി പ്രദേശവാസികൾ പറയുന്നുണ്ട്. വായുവിനൊപ്പം ആൺ ചീറ്റ അഗ്നിയെയും ഡിസംബർ 4 നാണ് കാട്ടിലേക്ക് തുറന്നുവിട്ടിരുന്നത്. ശേഷം ഇരുവരും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുകയായിരുന്നു.

ചീറ്റ ഇപ്പോൾ ഷിയോപൂർ നഗരത്തിലില്ല എന്നാണ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തം ശർമ്മ പറയുന്നത്. ചീറ്റയെ കണ്ടെത്താൻ കഴിയാത്തത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഷിയോപൂരിലെ തിരക്കേറിയ പ്രദേശത്തും സ്‌കൂളിന് സമീപവും ചീറ്റ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img