web analytics

റോഡ് നിർമാണത്തിനായി ഭൂമി നൽകി, നഷ്ടപരിഹാരം കിട്ടിയില്ല; കിളിമാനൂരിൽ ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മൃതദേഹവുമായി പ്രതിഷേധം

തിരുവനന്തപുരം: റോഡ് നിർമാണത്തിനായി സ്ഥലം വിട്ടുകൊടുത്തെങ്കിലും നഷ്ടപരിഹാരം ലഭിക്കാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി.സമരസമിതി കിളിമാനൂര്‍ സ്‌പെഷല്‍ തഹല്‍സില്‍ദാര്‍ ഓഫിസിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി കെ.വി.ഗിരിയാണ് തൂങ്ങി മരിച്ചത്. (Compensation delayed for land acquired for the Road; man committed suicide)

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് ആണ് ഗിരി ഭൂമി നൽകിയിരുന്നത്. 2023 ലാണ് സ്ഥലം വിട്ടുനൽകിയത്. എന്നാൽ നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിരുന്നില്ല. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ നഷ്ടപരിഹാര തുക ഉപയോഗിക്കാം എന്നായിരുന്നു ഗിരിയുടെ കണക്കുകൂട്ടൽ. എന്നാൽ ഇത് നടക്കാത്തതിനാലാണ് ഗിരി ജീവനൊടുക്കിയതെന്നു പ്രദേശവാസികള്‍ ആരോപിച്ചു.

നഷ്ടപരിഹാരത്തുക സംബന്ധിച്ച് അധികൃതര്‍ നല്‍കിയ ഉറപ്പു ലംഘിച്ചതാണ് ഗിരിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img