ആലപ്പുഴ: സഹോദരിയെ ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി. ആലപ്പുഴയിലെ അരൂക്കുറ്റിയിലാണ് സംഭവം. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ് (36) മരിച്ചത്.(Young man killed his sister’s husband in Alappuzha)
ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തെ തുടർന്ന് റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസർ (60) എന്നിവരെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇന്നലെയും മർദിച്ചു.
പിന്നാലെ എത്തിയ റനീഷും നാസറും റിയാസിനോടു കാര്യങ്ങൾ ചോദിക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ റനീഷ് മർദിക്കുകയുമായിരുന്നു. തുടർന്ന് റിയാസ് ഇവരെ വെല്ലുവിളിച്ചു എന്നാണ് വിവരം. ഇതോടെ റിയാസിനെ കൂടുതൽ മർദിക്കുകയും റനീഷിന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയുമായിരുന്നു.