കയ്യിലുണ്ടായിരുന്നത് 38 എടിഎം കാർഡുകൾ; എടിഎം കവർച്ച ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ

ആലപ്പുഴ: കരുവാറ്റയിലെ എടിഎമ്മിൽ നിന്നും അതി വിദഗ്ധമായി പണം കവർന്ന് മുങ്ങിയ മോഷ്ടാക്കൾ പിടിയിൽ. മധ്യപ്രദേശ് ജബൽപുർ സ്വദേശി ധർമേന്ദ്ര സാഹു (34), ഉത്തർപ്രദേശ് കാൺപൂർ സ്വദേശി രാഹുൽ മോറിയ (35) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽ നിന്നും 38 എടിഎം കാർഡുകളും പിടിച്ചെടുത്തു. എടിഎം കവർച്ച ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘങ്ങളിലെ കണ്ണികളാകാം ഇവർ എന്നാണ് പൊലീസിന്റെ സംശയം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഇവർ കരുവാറ്റയിലെ സ്വകാര്യ എടിഎമ്മിൽ നിന്നും പതിനായിരം രൂപ കവർന്നത്. സ്ഥിരം കണ്ടുവരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായാണ് എടിഎമ്മിൽ നിന്നും പണം കവർന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവരുടെ തട്ടിപ്പിന്റെ രീതി പുറത്തുകൊണ്ടുവന്നത്. എടിഎം കാ‌ർഡ് ഇട്ട ശേഷം മെഷീനിന്റെ മുൻഭാ​ഗം തുറന്നാണ് ഇവർ പണം കവർന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ എത്തിയ സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികളുടെ ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത് അന്വേഷണത്തിന് ഏറെ സഹായകമായി.

കലവൂരിൽ നിന്ന് വാടകയ്‌ക്കെടുത്ത സ്കൂട്ടർ തിരികെ നൽകാൻ എത്തിയപ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതികൾ പണവുമായി ഉത്തർപ്രദേശിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img