ബെംഗളൂരു: ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിലാണ് അപകടം നടന്നത്.(Gas cylinder blast; nine ayyappa devotees seriously injured)
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ ഭക്തർ ഉറങ്ങുമ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ ഒൻപതുപേരെയും ഉടൻ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ശബരിമലയിലേക്ക് തീർത്ഥാടനത്തിനായി വരാനിരുന്ന ഭക്തർക്കാണ് പരിക്ക് പറ്റിയത്. ഭക്ഷണം പാകം ചെയ്തതിന് ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിനു കാരണമായതെന്നാണ് പോലീസിന്റെ സംശയം.