കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. പത്തിലധികം പേർക്കാണ് നായയുടെ കടിയേറ്റത്.(stray dog attack in kozhikode; many people injured)
കുട്ടികൾ മുതൽ പ്രായമായവരെ വരെ നായ ആക്രമിക്കുകയായിരുന്നു. രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ പിന്നീട് വഴിയിൽ പോകുന്നവരെ അക്രമിക്കികയായിരുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഗുരുതരമായി പരിക്കേറ്റവർ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം കുത്തിവെപ്പെടുത്ത് വീടുകളിലേക്ക് മടങ്ങി. നായക്ക് പേവിഷബാധയുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാര്‍.