വെ​ള്ളാ​പ്പ​ള്ളി അ​തു പ​റ​യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു; ന​ടേ​ശ​നെ ന​ല്ല ന​ട​പ്പു ന​ട​ത്താ​ന്‍ ന​മു​ക്കൊ​ന്നും ക​ഴി​യി​ല്ല​ല്ലോ? മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ചെ​ന്നി​ത്ത​ല​യ്ക്ക് എ​ന്താ​ണ് അ​യോ​ഗ്യ​ത?

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ന്‍ അ​ധി​കാ​ര​മോ​ഹി​യാ​ണെ​ന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. വെ​ള്ളാ​പ്പ​ള്ളി അ​തു പ​റ​യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യമെന്ന് സുധാകരൻ പറഞ്ഞു.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ന​ല്ല ന​ട​പ്പു ന​ട​ത്താ​ന്‍ ന​മു​ക്കൊ​ന്നും ക​ഴി​യി​ല്ല​ല്ലോ? അ​തി​നു പ​റ്റു​മോ​യെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ മാധ്യമങ്ങളോട് ചോ​ദി​ച്ചു. എന്നാൽ സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ആ​രാ​കും എ​ന്ന ച​ർ​ച്ച​യി​ലേ​ക്ക് പാ​ർ​ട്ടി ഇതുവരെ ക​ട​ന്ന​ട്ടി​ല്ല. വി.​ഡി. സ​തീ​ശ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​യ​ത് വെ​റു​തെ ആ​യ​ത​ല്ല.

സതീശൻ ജ​ന​ങ്ങ​ളെ സേ​വി​ച്ചും പാ​ര്‍​ട്ടി​യെ സേ​വി​ച്ചും വ​ള​ര്‍​ന്നു​വ​ന്ന​യാ​ളാ​ണ്. അ​ല്ലാ​തെ ഇ​ന്ന​ലെ ക​ട​ന്നു​വ​ന്ന ആ​ളൊ​ന്നു​മ​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​വാ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ എ​ന്തു​കൊ​ണ്ടും യോ​ഗ്യ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യി​ലും സു​ധാ​ക​ര​ൻ മാധ്യമങ്ങളോട് പ്ര​തി​ക​രി​ച്ചു.

ര​മേ​ശ് ചെ​ന്നി​ത്ത​ലയും ഇ​ന്ന​ലെ വ​ന്ന നേ​താ​വ​ല്ല. വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ കാ​ലം മു​ത​ല്‍​ക്കേ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള നേതാവാണ്. മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ചെ​ന്നി​ത്ത​ല​യ്ക്ക് എ​ന്താ​ണ് അ​യോ​ഗ്യ​ത?. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം എ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ആ​രെ​ങ്കി​ലും പ​റ​ഞ്ഞോ?.

പ​ല പേ​രു​ക​ളും ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണം എ​ന്ന​തി​നെ​പ്പ​റ്റി ച​ര്‍​ച്ച തു​ട​ങ്ങി​യി​ട്ടി​ല്ല. തു​ട​ങ്ങു​ന്ന​തി​നു മു​മ്പേ ത​ര്‍​ക്കം വ​രു​മോ. ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​രു ത​ര്‍​ക്ക​വും വ​രി​ല്ലെ​ന്നും കെ.​സു​ധാ​ക​ര​ന്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

ഒടുവിൽ മഴയെത്തി…. കോട്ടയത്ത്‌ കിടിലൻ മഴ ! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ എത്തും

ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ്...

നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന...

ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!