തൊടുപുഴ: ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. പത്തനംതിട്ട സ്വദേശിനിയായ അക്‌സാ റെജി (18), ഇടുക്കി മുരിക്കാശേരി സ്വദേശി ഡോണല്‍ ഷാജി (22) എന്നിവരാണ് മരിച്ചത്.(Two engineering students died at Idukki Aruvikuthu Waterfalls)
മുട്ടം എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് അക്‌സാ റെജി. ഡോണല്‍ ഷാജി മൂന്നാം വർഷ വിദ്യാർഥിയുമാണ്. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം നടന്നത്.
അഗ്‌നിരക്ഷാ സംഘമെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. അതേസമയം അപകടം ഉണ്ടായത് എങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയില്ല.