തിരുവനന്തപുരം: പതിനഞ്ചുകാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് അപകടം. സിആർപിഎഫ് ജവാന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപമാണ് അപകടമുണ്ടായത്.(Accident in Thiruvananthapuram; CRPF jawan seriously injured)
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മറ്റൊരു ബൈക്കിൽ പോവുകയായിരുന്ന സി.ആർ.പി.എഫ് ജവാനെ തെറ്റായ ദിശയിൽ വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ജവാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനഞ്ചുകാരന്റെ പിതാവിന്റേതാണ് ബുളളറ്റ്.