പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം. ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. (car carrying Sabarimala pilgrims overturned; One dead)
ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നമ്പാറയില്‍ വച്ചായിരുന്നു അപകടം നടന്നത്. വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്കു മറിയുകയായിരുന്നു. തുടർന്ന് മരത്തിലിടിച്ചാണു കാര്‍ നിന്നത്. കാർ ഡ്രൈവര്‍ അര്‍ജുന്‍, യാത്രക്കാരായ ശശി എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസ്സുകാരിക്കും പരിക്കുണ്ട്.
പൊലീസും അഗ്‌നി രക്ഷാ സംഘവും മോട്ടര്‍ വാഹന വകുപ്പും സ്ഥലത്തു എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.