ഈ വണ്ടി കണ്ടാൽ ഓട്ടോ ആണെന്ന് ആരും പറയില്ല; പോരാത്തതിന് പടുതക്ക് മുകളിലായി കൊടിമരവും പതിനെട്ടാം പടിയും സന്നിധാനവും; ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പിടിച്ചെടുത്ത് മോട്ടോർവാഹന വകുപ്പ്. മോട്ടോർ വാഹന നിയമം കാറ്റിൽ പറത്തി രൂപമാറ്റം വരുത്തിയാണ് ഓട്ടോ ഓടിയിരുന്നത്. ഓട്ടോറിക്ഷക്ക് പുറത്ത് ഒരു ചെറിയ ക്ഷേത്ര ശ്രീകോവിലിൻറെ രൂപം കെട്ടിവെച്ചു. ഓട്ടോറിക്ഷയ്ക്ക് ചുറ്റും പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലായിരുന്നു കെട്ടിവെച്ചിരുന്ന ക്ഷേത്ര മാതൃക. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥരാണ് പത്തനംതിട്ട ഇലവുങ്കൽ നിന്നും ഓട്ടോറിക്ഷ പിടിച്ചെടുത്തത്.

കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് എംവിഡി പിടിച്ചെടുത്ത ഓട്ടോറിക്ഷക്കുള്ളിൽ ഉണ്ടായിരുന്നത്. മുചക്ര വാഹനമായ ഓട്ടോ നാലു ചക്ര വാഹനമാണെന്ന് തോന്നുംവിധമായിരുന്നു രൂപമാറ്റം. സഞ്ചരിക്കുന്നത് ഓട്ടോറിക്ഷയാണെന്ന് പോലും തോന്നാത്ത രീതിയിലായിരുന്നു രൂപമാറ്റം വരുത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ചും ഓട്ടോയുടെ ഭാഗങ്ങൾ കാണാത്ത രീതിയിൽ വലിയ രീതിയുള്ള രൂപമാറ്റമാണ് വരുത്തിയതെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു.

ക്ഷേത്ര കൊടിമരത്തിൻറെയും പതിനെട്ടാം പടിയുടെയും മാതൃക അടക്കം ഓട്ടോയ്ക്ക് പുറത്ത് ഉണ്ടാക്കിയിട്ടുണ്ട്. ഓട്ടോയിൽ സ‍ഞ്ചരിച്ചവരിൽ നിന്ന് 5000 രൂപ പിഴ ചുമത്തി. അപകടം ഉണ്ടാക്കും വിധം രൂപ മാറ്റം വരുത്തിയത്. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതിയുടെ നിർദേശം ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ; ഇരുവരും മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന്...

ട്രംപ് ചതിച്ചു; നിലം തൊടാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്...

മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവം; നഴ്‌സിങ് അസിസ്റ്റന്റിനെതിരെ നടപടി

കോട്ടയം: മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ്...

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ രണ്ടാം മോഷണം; കവർന്നത് 25000 പൗണ്ട് വിലമതിക്കുന്ന സാധനങ്ങൾ

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ വൻ മോഷണം. ഒരു മാസത്തിനിടെ...

Related Articles

Popular Categories

spot_imgspot_img