രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശക സേവനങ്ങൾ നൽകുന്നതിനാൽ, യുട്യൂബ് ഇൻഫ്ലുവൻസർ രവീന്ദ്രബാലു, അദ്ദേഹത്തിന്റെ കമ്പനി രവീന്ദ്രഭാരതി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൂടാതെ മറ്റ് ചില വ്യക്തികൾക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടപടി സ്വീകരിച്ചു. SEBI takes strict action against YouTube influencer
ഈ വ്യക്തികളെ 2025 ഏപ്രിൽ 4 വരെ ഓഹരിവിപണിയിൽ ഇടപെടാൻ വിലക്കേർപ്പെടുത്തി. രവീന്ദ്രയുടെ യുട്യൂബ് ചാനൽ നിരോധിക്കുകയും ചെയ്തു. അനധികൃത പ്രവർത്തനത്തിലൂടെ ലഭിച്ച 9.5 കോടിരൂപ തിരികെ നൽകാനും, കൂടാതെ 10 ലക്ഷം രൂപ പിഴയും അടക്കാനും നിർദ്ദേശിച്ചു.
സെബിയുടെ അന്വേഷണത്തിൽ, രവീന്ദ്രയും അദ്ദേഹത്തിന്റെ കമ്പനിയുമാണ് വിപണിയിൽ പരിചയമില്ലാത്ത നിക്ഷേപകരെ ഓഹരിവിപണിയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമാവുന്നു. രജിസ്ട്രേഷനില്ലാതെ ഇത്തരത്തിൽ നിക്ഷേപ ഉപദേശങ്ങൾ നൽകിയത് ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി.