web analytics

കണ്ണിൽ ചോരയില്ലാത്ത മോഷണം; നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്‌സിജൻ പ്രവാഹം തടസ്സപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

ദില്ലി: ആശുപത്രിയിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയതിനെ തുടർന്ന് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്‌സിജൻ പ്രവാഹം തടസ്സപ്പെട്ടു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം.

ഇതേ തുടർന്ന് എൻഐസിയുവിലെ 12 ശിശുക്കൾക്ക് ശ്വാസതടസ്സം നേരിട്ടു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്ന്. ഓക്സിജൻ വിതരണ പൈപ്പിന്റെ പ്രധാന ഭാ​ഗമായ 10 മുതൽ 15 അടി വരെ നീളമുള്ള ചെമ്പ് ഭാഗമാണ് മോഷ്ടിച്ചത്.

ഓക്സിജൻ നിലച്ചതോടെ നവജാതശിശുക്കൾ കൂട്ടത്തോടെ കരയാൻ തുടങ്ങി. ഇതോടെ എൻഐസിയുവിന്റെ ഇൻബിൽറ്റ് അലാറം സംവിധാനം പ്രവർത്തിച്ചു. ഉടൻ തന്നെ ജംബോ ഓക്സിജൻ സിലിണ്ടർ സിസ്റ്റവുമായി ബന്ധിപ്പിച്ച് ഓക്സിജൻ വിതരണം പുനഃസ്ഥാപിച്ച് ഒരു ദുരന്തം ഒഴിവാക്കുകയായിരുന്നു. ഓക്സിജൻ വിതരണം വേഗത്തിൽ പുനഃസ്ഥാപിച്ചതായി രാജ്ഗഡ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ കിരൺ വാഡിയ സ്ഥിരീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img