കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം എസ് സൊല്യൂഷൻസ് ഓൺലൈൻ ചാനൽ വീണ്ടും ലൈവിൽ വന്നു. നാളത്തെ പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളുമായാണ് ലൈവ് നടത്തിയത്. ചാനലിന്റെ സി ഇ ഒ ഷുഹൈബ് ആണ് ലൈവിൽ സംസാരിച്ചത്.(MS Solution live with tomorrow’s exam questions)
ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരകളാക്കിയെന്നും ഷുഹൈബ് ലൈവിൽ പ്രതികരിച്ചു. വാർത്തകളിൽ കാണുന്നതല്ല സത്യമെന്നും മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയതെന്നും ആരോപിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് വിദ്യാർഥികൾക്കായി ഇന്ന് ലൈവ് ക്ലാസിനു എത്തിയതെന്നും സി ഇ ഒ പറഞ്ഞു.
കുറച്ചുദിവസം ചാനല്‍ നിര്‍ത്തിവച്ചത് മൗനം പാലിക്കേണ്ടത് കൊണ്ട്. വാര്‍ത്തകളില്‍ കാണുന്നതല്ല സത്യം. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും നിയമപാലകരെയും ബഹുമാനിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് സിഇഒ ഷുഹൈബ് കൂട്ടിച്ചേർത്തു.