വയനാട്: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ കുടുങ്ങിയ കലം പുറത്തെടുത്തു. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് ആണ് കുട്ടിയെ രക്ഷിച്ചത്.(Pot stuck on the head of a one-and-a-half-year-old girl in wayanad)
സുൽത്താൻ ബത്തേരി മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്‍റെ ഒന്നര വയസുള്ള മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കലം കുട്ടിയുടെ തലയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കലം ഊരാൻ പറ്റാതെ വന്നതോടെയാണ് വീട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.
പിന്നാലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. കലം കുടുങ്ങിയതിനെ തുടർന്ന് പേടിച്ച് കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിച്ചുകൊണ്ട് കലത്തിന്‍റെ ഒരു ഭാഗം പതുക്കെ മുറിച്ചു മാറ്റുകയായിരുന്നു. ഇതിനുശേഷമാണ് കലം പുറത്തെടുത്തത്. കുട്ടിയ്ക്ക് മറ്റു ആരോഗ്യപ്രശ്ങ്ങളൊന്നും ഇല്ല.