കണ്ണൂര്‍: സമൂഹ മാധ്യമങ്ങൾ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പി പി ദിവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ അടക്കമുള്ളവർക്കെതിരെയാണ് നടപടി.(defamation through social media; Police registered case on PP Divya’s complaint)
യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി വിമല്‍, ന്യൂസ് കഫേ ലൈഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. ഇതോടെയാണ് ദിവ്യ പരാതി നല്‍കിയത്. കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ദിവ്യ ചൂണ്ടിക്കാട്ടിയിരുന്നു.