തിരുവനന്തപുരം: കുട്ടികൾ നോക്കി കളിയാക്കി ചിരിച്ചെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടുപ്പിച്ച് ഗുണ്ടാ നേതാവ്. തിരുവനന്തപുരം കഴക്കൂട്ടത്താണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത നടന്നത്.
ചിറക്കൽ സ്വദേശി സക്കീറിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഠിനകുളം പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കമ്രാൻ നായയുമായി പൊതുനിരത്തിലെത്തി ഭീകാരന്തരീഭക്ഷം സൃഷ്ടിക്കുമ്പോൾ വഴിയിലൂടെ നടന്നുപോയ സക്കീറിന്റെ വീട്ടിലെ കുട്ടികൾ ചിരിച്ചതാണ് ഇതാണ് ഇയാളെ പ്രകോപിതനാക്കിയത്. പിന്നാലെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടിലുണ്ടായിരുന്ന സക്കീറിനെ നായയെ കൊണ്ട് കടുപ്പിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചതായും വിവരമുണ്ട്.
സക്കീർ ഇറങ്ങിയോടിയതോടെ കമ്രാൻ വീടിന് മുന്നിൽ എത്തി പെട്രോൾ ഒഴിച്ച് തീക്കൊളുത്തി. പിന്നാലെ വഴിയിലൂടെ വന്ന ഇതരസംസ്ഥാന തൊഴിലാളിയെയും കമ്രാൻ നായയെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.