web analytics

രാഹുൽ ഭാര്യയെ ഉപയോഗിച്ച് ശ്യാമിനെ ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു; കടം വാങ്ങിയ പണം തിരിച്ചു നൽകാത്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

മലയിൻകീഴ്: കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിനെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശി രാഹുൽ ,കരകുളം സ്വദേശി വിജിത്ത് എന്നിവരാണ് പിടിയിലായത്.

കേശവദാസപുരം സ്വദേശി ശ്യാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വട്ടപ്പാറ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളായ രാഹുലിന്‍റെ കൈയ്യിൽ നിന്നും ശ്യാം പത്തുലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ പണം ശ്യാം തിരികെ നൽകിയില്ലെന്ന് മാത്രമല്ല പലതവണ ചോദിച്ചിട്ടും മറുപടിയും നൽകിയില്ല. ഇതേ തുടർന്നാണ് ശ്യാമിനെ യുവാക്കൾ വിളിച്ച് വരുത്തി ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

രാഹുലിൻെറ ഭാര്യയെ ഉപയോഗിച്ച് ശ്യാമിനെ വട്ടപ്പാറയിൽ ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനു ശേഷമായിരുന്നു ആക്രമണം.

രാഹുലിൻെറ ഭാര്യ പറഞ്ഞതനുസരിച്ച് വട്ടപ്പായിലേക്ക് ശ്യാമെത്തിയ സമയം ആയുധങ്ങളുമായി കാത്തു നിന്ന പ്രതികൾ ഇയാളെ വാഹനത്തിൽ കയറ്റി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ശ്യാം ഇപ്പോൾ ചികിത്സയിലാണ്. ഇയാളുടെ പരാതിയിൽ വട്ടപ്പാറ എസ്എച്ച്ഒ ശ്രീജിത്തിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img