News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനക്ക് എത്തിച്ചത് ക്ഷേത്ര പരിസരത്ത്; രണ്ടംഗ സംഘം പിടിയിൽ; വാങ്ങാനെത്തിയവർ ഓടി രക്ഷപ്പെട്ടു

മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനക്ക് എത്തിച്ചത് ക്ഷേത്ര പരിസരത്ത്; രണ്ടംഗ സംഘം പിടിയിൽ; വാങ്ങാനെത്തിയവർ ഓടി രക്ഷപ്പെട്ടു
December 8, 2024

തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനക്ക് കൊണ്ടുവന്ന രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം വെളളനാട് ക്ഷേത്രത്തിന് സമീപമാണ് സംഭവം.

തിരുവനന്തപുരം മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് വനംവകുപ്പിൻറെ പിടിയിലായത്.

മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവർ വനംവകുപ്പിന്റെ പിടിയിലായത്.

ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു. രണ്ടംഗ സംഘത്തിൻ്റെ പക്കൽനിന്ന്‌ നാലു കിലോയോളം തൂക്കംവരുന്ന രണ്ട് ആനക്കൊമ്പുകളും വനവകുപ്പിന്റെ സ്പെഷ്യൽ ഫ്ളയിങ്ങ് സ്ക്വാഡ് പിടിച്ചെടുത്തു.

രാവിലെ മുതൽ രഹസ്യ വിവരത്തെ തുടർന്ന് സ്പെഷ്യൽ ഫ്ളയിങ്ങ് സ്ക്വാഡ് നിരീക്ഷണം പ്രദേശത്തുണ്ടായിരുന്നു. എന്നാൽ രാത്രിയോടെയാണ് ഇരുവരും പ്രത്യേക സംഘത്തിൻറെ വലയിലായത്.

ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിന് സമീപത്തുവെച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് അധികൃതർ വിദഗ്ദമായി പിടികൂടുകയായിരുന്നു.

ഫോറസ്റ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിൽ ആയിരുന്നു ഇരുവരും. തുടർന്ന്ഫ്ലയിങ് സ്‌ക്വാദ് ഡി എഫ് ഓ ശ്രീലേഖയുടെ നേതൃത്വത്തിൽ ആയിരുന്നു ആനക്കൊമ്പ് പിടികൂടിയത്.

നഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതാണെന്നാണ് പ്രതികൾ പറഞ്ഞത്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജു എസ്,ചൂളിയമല സെഷൻ ഫോറെസ്റ് ഓഫീസർ അനീഷ് കുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസ് വിനോദ്, വാച്ചർ പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥർക്കു ഒപ്പം പ്രതികളെ പിടികൂടിയത്.

Related Articles
News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Kerala
  • Top News

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

News4media
  • Kerala
  • Top News

ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന്...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]