തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ നിന്നും ഒഴിവാക്കിയ ഭാഗങ്ങൾ നാളെ പുറത്തു വിട്ടേക്കും. റിപ്പോർട്ടിൽ നിന്ന് സർക്കാർ വെട്ടി നീക്കിയ 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങളാണ് പുറത്തു വരിക. ഇത് സംബന്ധിച്ച വിവരാവകാശ കമ്മിഷന്റെ ഉത്തരവ് നാളെയുണ്ടാകുമെന്നാണ് വിവരം.(Hema Committee Report; Deleted pages will be released tomorrow)
സർക്കാർ സ്വന്തം നിലയ്ക്കാണ് ചില പേജുകൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ചില മാധ്യമ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. നേരത്തെ അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകരോട് നാളെ രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാനാണ് വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം.
വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം നിലയിലാണ് ഒഴിവാക്കിയത്. വ്യക്തിപരമായ വിവരങ്ങള്‍ ഉള്ളതിനാലാണ് റിപ്പോർട്ടിലെ ഈ പേജുകള്‍ പുറത്തുവിടാത്തതെന്നും പട്ടിക തയാറാക്കിയതില്‍ പിഴവുണ്ടായിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.