web analytics

700 കോടി രൂപ ലോൺ എടുത്ത ശേഷം കുവൈത്തിൽ നിന്നും മുങ്ങിയത് 1425 മലയാളികൾ; പകുതിയോളം നഴ്സുമാർ; ബാങ്കുകാർ നേരിട്ടെത്തി പരാതി നൽകി; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: ഗൾഫ് ബാങ്ക് കുവൈത്തിൽ നിന്നും 700 കോടി രൂപ ലോൺ എടുത്ത് മലയാളികൾ മുങ്ങിയതായി പരാതി. 

ബാങ്ക് നൽകിയ പരാതിയിൽ 1425 മലയാളികൾക്കെതിരെ കേസെടുത്തു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. 

കുവൈത്തിലെ ബാങ്കിൽ നിന്നും വായ്പ എടുത്ത ശേഷം വിവിധ രാജ്യങ്ങളിലേക്ക്  കടന്നുകളഞ്ഞതായാണ് പരാതി.

2020-22 കാലത്താണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. 

തട്ടിപ്പ് നടത്തിയവരിൽ ഏറെയും നഴ്‌സുമാരാണെന്ന് പരാതിയിൽ പറയുന്നു. ചെറിയ തുകകൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം ഇത് കൃത്യമായി അടയ്‌ക്കുകയും പിന്നീട് ക്രഡിറ്റ് സ്‌കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് കടന്നുകളഞ്ഞെന്നാണ് പരാതി. വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്.

കുവൈത്തിൽ നിന്നും ബാങ്ക് അധികൃതർ കേരളത്തിലെത്തിയ ശേഷമാണ് പരാതി നൽകിയത്. തട്ടിപ്പ് നടത്തിയവരുടെ പേരും വിലാസവും ഇവർ പൊലീസിന് കൈമാറിയിരുന്നു. കേസിൽ 700 ഓളം നഴ്‌സുമാർ ഉൾപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ ഏതെങ്കിലും ഏജന്റുമാരുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img