തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരം നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചുവെന്നാണ് പരാതി. നന്തിയോട് പാലുവള്ളി സ്വദേശി ശില്‍പയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയത്.(needle broke and stuck in the tooth during root canal treatment; woman complained against government hospital)
പല്ലുവേദനയെ തുടർന്ന് ഫെബ്രുവരിയിലാണ് ശില്‍പ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത് എത്തുന്നത്. പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് 22-നാണ് റൂട്ട് കനാല്‍ ചെയ്തത്. എന്നാൽ റൂട്ട് കനാലിന്റെ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷം ശില്‍പയെ ഡോക്ടര്‍ വിളിച്ചു വരുത്തുകയും മോണയില്‍ സൂചി തറച്ചു കിടക്കുന്നുണ്ടെന്നും അറിയിച്ചു. സൂചി സുരക്ഷിതമായ സ്ഥലത്താണ് ഇരിക്കുന്നതെന്നും ഭയപ്പെടാനില്ലെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്.
എന്നാൽ വീട്ടിലെത്തി അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ശിൽപയ്ക്ക് കലശലായ പല്ലുവേദന ആരംഭിച്ചു. വേദനാ സംഹാരിയുടെ ബലത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കൂടാതെ ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിലാണ്. അതേസമയം സൂപ്രണ്ടിന് പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ശില്‍പ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് പോവാനും മറ്റ് ചികിത്സകള്‍ നടത്താനും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ശില്‍പ പറഞ്ഞു.