സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിനായി ദേശീയ തലത്തിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അവബോധം നൽകുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. SBI issues warning to customers about non used bank accounts
സാധാരണയായി, രണ്ട് വർഷത്തിലേറെയായി ഇടപാടുകൾ നടന്നില്ലെങ്കിൽ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകുന്നു. അവ വീണ്ടും സജീവമാക്കാൻ, ഉപഭോക്താക്കൾക്ക് കെവൈസി പുതുക്കേണ്ടതുണ്ട്. അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകാതെ നിലനിര്‍ത്താനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് അക്കൗണ്ട് ഉപയോഗിക്കണമെന്ന് എസ്ബിഐ അറിയിച്ചു.
എസ്ബിഐ, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ)യും മെഷീൻ ലേണിംഗ് (എംഎൽ)യും ഉപയോഗിക്കുന്നു, കൂടാതെ മികച്ച കസ്റ്റമർ സർവീസ് ഉറപ്പാക്കുന്നതിന് ശ്രമിക്കുന്നു, എന്ന് എസ്ബിഐ ചെയർമാൻ സിഎസ് ഷെട്ടി പറഞ്ഞു. അതേസമയം, രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന തുക 42,207 കോടി രൂപയാണ്.