News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

അവൻ അവളുടെ കൂടെ കളിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തൊടരുത് എന്ന് അവൾ വളരെ പരുഷമായി സംസാരിച്ചു…മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കി നടി അവന്തിക

അവൻ അവളുടെ കൂടെ കളിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തൊടരുത് എന്ന് അവൾ വളരെ പരുഷമായി സംസാരിച്ചു…മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കി നടി അവന്തിക
December 6, 2024

തിരുവനന്തപുരം: മലയാളം മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി അവന്തിക സോഷ്യൽ മീഡിയയിലും സജീവമാണ്.

ഇപ്പോഴിതാ, തന്റെ മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയാണ് താരം.

രണ്ട് ദിവസം മുമ്പുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. തങ്ങളുടെ കോളനിയിലെ പ്ലേ ഗ്രൗണ്ടിൽ വച്ച് മകനോട് പത്തുവയസുള്ള ഒരു പെൺകുട്ടി മോശമായി പെരുമാറിയെന്നും അത് താൻ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നുമാണ് താരം പറയുന്നത്. അവന്തികയുടെ മകന്റെ ജന്മദിനമാണ് ഇന്ന്. ഈ അവസരത്തിലാണ് വെളിപ്പെടുത്തൽ.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവന്തിക ആ സംഭവം വിവരിക്കുന്നത്.

അവന്തികയുടെ വാക്കുകൾ ഇങ്ങനെ..

”രണ്ട് ദിവസം മുമ്പ് എന്റെ മകന് ഹൃദയഭേദകമായൊരു അനുഭവമുണ്ടായി. പക്ഷെ ഭാഗ്യവശാൽ അവനത് മനസിലായില്ല. അതിനാൽ അവനെ ബാധിച്ചിട്ടില്ല. ഞങ്ങളുടെ കോളനിയിൽ ഒരു പത്ത് വയസുകാരിയുണ്ട്. സ്ഥിരമായി അവനോട് മോശമായി പെരുമാറുന്നത് ഞാൻ കാണാറുണ്ട്. പക്ഷെ ഞാൻ അവഗണിച്ചു. ആദ്യത്തെ സംഭവമുണ്ടാകുന്നത് അവൻ പ്ലേ ഗ്രൗണ്ടിൽ കളിക്കാൻ പോയപ്പോഴാണ്. അവനോട് ഞാൻ വേറെ പ്ലേ ഏരിയയിൽ പോകാമെന്നും മമ്മ കൂടെ വരാമെന്നും പറഞ്ഞു. അവനത് സമ്മതിച്ചു.” അവന്തിക പറയുന്നു.

ഞാൻ അവിടെ പോവുകയാണെന്ന് അവർ അവരോട് പറഞ്ഞപ്പോൾ ആ പെൺകുട്ടിയുടെ മറുപടി നീ പോകുന്നത് നന്നായി എന്നായിരുന്നു. എന്നിട്ട് പൊട്ടിച്ചിരിച്ചു. അവന് അതെന്താണെന്ന് മനസിലായില്ല. രണ്ട് ദിവസം മുമ്പ് അവൻ പ്ലേ ഗ്രൗണ്ടിൽ പോകണമെന്ന് വാശി പിടിച്ചു. ഞാൻ സമ്മതിച്ചു. ഈ പെൺകുട്ടിയും അവിടെ ഉണ്ടായിരുന്നു. അവൻ അവളുടെ കൂടെ കളിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തൊടരുത് എന്ന് അവൾ വളരെ പരുഷമായി സംസാരിച്ചു എന്നാണ് അവന്തിക പറയുന്നത്.

ഞാനത് കേട്ട് അവനെ നോക്കി. ആരെങ്കിലും മോശമായി പെരുമാറിയാൽ ഐ ഡോണ്ട് കെയർ എന്ന് പറയാൻ ഞാൻ അവനെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ എനിക്ക് എന്തെങ്കിലും ചെയ്‌തേ മതിയാകൂ. അതിനാൽ ഞാൻ ആ പെൺകുട്ടിയേയും എന്റെ മോനേയും വിളിച്ചു. അവളോട് അവനെ കുഞ്ഞനിയനായി കാണാനും അവനോട് അവളെ ചേച്ചിയായി കാണാനും പറഞ്ഞു. ഞാൻ കരുതിയത് ഞാൻ ചെയ്തത് നല്ല കാര്യമാണെന്നാണ്” താരം പറയുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News

അടുക്കള സിങ്കില്‍ കൈവിരല്‍ കുടുങ്ങിയ നാലുവയസുകാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

News4media
  • Kerala
  • News

ഡിസംബർ 3, 7, 9 തീയതികളിൽ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായി; ആനക്കല്ലിൽ തുടർച്ചയായി ഭൂമിക്കടിയിൽ നിന്നു...

News4media
  • Entertainment
  • Top News

നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ

News4media
  • Entertainment
  • Top News

‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി

News4media
  • Entertainment
  • Top News

പുഷ്പ 2 ന് വ്യാജൻ; ഇതുവരെ കണ്ടത് 26 ലക്ഷത്തോളം ആളുകൾ, ഹിന്ദി പതിപ്പ് പ്രചരിച്ചത് യുട്യൂബിൽ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]