കേന്ദ്രമന്ത്രി ജോർജ് കുര്യൻ,രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, സത്നം സിങ്…ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് യാത്ര തിരിച്ചു; മാർപാപ്പയെ കാണും

ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് യാത്ര തിരിച്ചു. രാവിലെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഏഴം​ഗ സംഘം യാത്ര തിരിച്ചത്.

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, രാജ്യസഭാ എംപി സത്നം സിങ്, എന്നിവരും സംഘത്തിൽ ഉണ്ട്. വത്തിക്കാനിൽ എത്തുന്ന സംഘം മാർപാപ്പയെയും കാണും.

എല്ലാ ഇന്ത്യക്കാരുടെയും, എല്ലാ ക്രിസ്ത്യൻ വിശ്വാസികളുടെയും ആശംസകൾ നേരിട്ട് അറിയിക്കാൻ ആണ് സംഘം പോകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. വളരെ അഭിമാനകരമായ നിമിഷമാണെന്നും സംഘം നാളെ മാർപാപ്പയെ കാണുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നാളെ രാവിലെ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഔദ്യോഗിക സംഘത്തിൽ ആരൊക്കെ വേണമെന്ന് സർക്കാരിന് തീരുമാനിക്കാം. പ്രതിപക്ഷ അംഗങ്ങളെ കൂടുതൽ ഉൾപ്പെടുത്തിയില്ല എന്ന വിമർശനം പ്രതിപക്ഷത്തിന് ഇല്ല, വിമർശനത്തിലൂടെ ഇതിൻ്റെ ശോഭ കെടുത്താൻ ഇല്ലെന്നും എംപി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img