News4media TOP NEWS
നീണ്ട 15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷിനെ താലി ചാർത്തി ആന്റണി തട്ടിൽ പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടക്കും; ഔദ്യോ​ഗിക പ്രഖ്യാപനം നാളെ

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടക്കും; ഔദ്യോ​ഗിക പ്രഖ്യാപനം നാളെ
December 6, 2024

ദുബായ്: അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ തന്നെ നടക്കുമെന്നു ഉറപ്പായി.

ഹൈബ്രിഡ് മോഡൽ പോരാട്ടമായിരിക്കും ചാംപ്യൻസ് ട്രോഫിയിൽ നടക്കുക. വ്യാഴാഴ്ച ഐസിസി അധ്യക്ഷനായി ചുമതലയേറ്റ ജയ് ഷാ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് ഡയറക്ടർമാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പുതിയ തീരുമാനം.

യുഎഇയിലായിരിക്കും ഇന്ത്യയുടെ പോരാട്ടങ്ങൾ നടക്കുക. ഔദ്യോ​ഗിക പ്രഖ്യാപനം നാളെ ദുബായിൽ വച്ച് നടക്കും. 2027 വരെ ഇത്തരത്തിൽ ഹൈബ്രിഡ് മോഡലിൽ തന്നെയായിരിക്കും മത്സരങ്ങൾ നടക്കുക.

ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാറുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യൻ മണ്ണിൽ പാകിസ്ഥാൻ കളിക്കാനെത്താറുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ അരങ്ങേറാനിരിക്കുന്ന ഐസിസി പോരാട്ടങ്ങളിൽ ഇനി പാകിസ്ഥാൻ എത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പ്, വനിതാ ഏകദിന ലോകകപ്പ്, 2026ലെ പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റുകളിൽ പാകിസ്ഥാൻ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്.

ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് പാകിസ്ഥാനു പുറമേ മറ്റൊരു വേദിയിൽ കൂടി നടത്താനുള്ള ഐസിസി നീക്കത്തോടു പാകിസ്ഥാൻ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

പിന്നീട് തുടർ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിലാണ് പാകിസ്ഥാൻ വഴങ്ങിയത്. ഇതിനു പിന്നാലെയാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിസിസിഐ ഇന്ത്യൻ ടീമിനെ അയക്കേണ്ടതില്ലെന്ന കടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ബിസിസിഐ നിലപാടിനെ അനുകൂലിച്ചതോടെയാണ് പാകിസ്ഥാന് അയയേണ്ടി വന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

പാലക്കാട് വൻ വാഹനാപകടം; പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു, നാലു പെൺ...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • India
  • News
  • Top News

ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനിക...

News4media
  • India
  • News

വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ച...

News4media
  • Cricket
  • India
  • News
  • Sports

ചാമ്പ്യൻസ് ട്രോഫി 2025; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാതെ ഐസിസി; അ...

News4media
  • India
  • News
  • Sports

കരിയറിന്റെ തുടക്കകാലത്ത് സച്ചിനേക്കാൾ കേമനെന്ന് ലോകം തന്നെ വാഴ്ത്തിയ കാംപ്ലി…‘സർ ജോ തെരാ ചകരായെ യാ ദ...

News4media
  • Cricket
  • India
  • News
  • Sports

വീണ്ടും അതിവേ​ഗ സെഞ്ച്വറിയുമായി ​ഉർവിൽ പട്ടേൽ; ഇക്കുറി 36 പന്തിൽ

News4media
  • Cricket
  • Kerala
  • Sports

രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്‌ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ മൈതാന...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]