News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

മലമുറിക്ക് പിന്നാലെ പുല്ലുവഴിയിലും മണ്ണെടുപ്പിന് നീക്കം; ഇടിച്ചു നിരത്താൻ ഒരുങ്ങുന്നത് രണ്ടര ഏക്കർ കുന്ന്;  പ്രതിഷേധവുമായി നാട്ടുകാർ

മലമുറിക്ക് പിന്നാലെ പുല്ലുവഴിയിലും മണ്ണെടുപ്പിന് നീക്കം; ഇടിച്ചു നിരത്താൻ ഒരുങ്ങുന്നത് രണ്ടര ഏക്കർ കുന്ന്;  പ്രതിഷേധവുമായി നാട്ടുകാർ
December 4, 2024

പെരുമ്പാവൂർ : രായമംഗലം പഞ്ചായത്തിൽ പിടിമുറുക്കി മണ്ണ് മാഫിയ. മലമുറിക്ക് പിന്നാലെ പുല്ലുവഴിയിലും മണ്ണെടുപ്പിന് തയ്യാറെടുക്കുകയാണ് ഇവർ. പുല്ലുവഴി ജയകേരളം സ്കൂളിന് പിന്നിലായി രണ്ടര ഏക്കർ കുന്ന് ഇടിച്ച് മണ്ണെടുപ്പിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 

പഞ്ചായത്ത് അധികൃതരെ പോലും അറിയിക്കാതെ രഹസ്യമായാണ് സ്വകാര്യ വ്യക്തികൾ മണ്ണെടുപ്പിന് അനുമതി വാങ്ങിയത്. അനുമതിപത്രത്തിൽ എന്ത് ആവശ്യത്തിനാണ് മണ്ണ് എടുക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടില്ല.

സംരക്ഷണ സമിതി രൂപീകരണ യോഗത്തിൽ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എൻ പി അജയകുമാർ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു

മണ്ണെടുപ്പിന് വഴി ഒരുക്കാൻ ജെ.സി.ബിയുമായി ഒരു സംഘം ആളുകൾ എത്തിയതോടെയാണ് മണ്ണുമാഫിയയുടെ നീക്കം പുറംലോകമറിയുന്നത്. രണ്ടു വർഷം മുമ്പും ഇവിടെ മണ്ണെടുപ്പിന് ശ്രമം നടന്നിരുന്നു. അന്ന് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പുല്ലുവഴിയിൽ മണ്ണെടുപ്പിന് അനുമതി ലഭിച്ചതോടെ നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.മലമുറി മുതൽ മുടത്തോട് വരെയുള്ള മലകൾ സംരക്ഷിക്കണമെന്നാണ് ആവശ്യം.

കുറച്ചേറെ നാളുകളായി കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണ് പുല്ലുവഴി ജയകേരളം മേഖല. പിന്നോക്ക വിഭാഗത്തിൽപെട്ട കോളനികളും സ്കൂളും ഉൾപ്പെടുന്ന മേഖലയിൽ മണ്ണെടുപ്പിനുള്ള നീക്കം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. 

മണ്ണെടുപ്പിനെതിരെ ജനപ്രതിനിധികളുടേയും രാഷ്ട്രീയ നേതാക്കളുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ സംരക്ഷണ സമിതി രൂപികരിച്ചിട്ടുണ്ട്.

സംരക്ഷണ സമിതി രൂപീകരണ യോഗത്തിന് രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എൻ പി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.  പെരുമ്പാവൂർ എംഎൽഎ  എൽദോസ് കുന്നപ്പിള്ളിൽ യോഗം ഉദ്ഘാടനം ചെയ്തു. 

സംരക്ഷണ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന പെരുമ്പാവൂർ എംഎൽഎ  എൽദോസ് കുന്നപ്പിള്ളിൽ

പഞ്ചായത്ത് അംഗങ്ങളും  വിവിധ രാഷ്ട്രിയ പാർട്ടികളുടെ പ്രതിനിധികളും നാട്ടുകാരുമടങ്ങുന്ന ഇരുപത് അംഗ സംരക്ഷണ സമിതി രൂപീകരിച്ചു.

സംരക്ഷണ സമിതിയുടെ രക്ഷാധികാരികളായി എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ , പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ദീപാ ജോയ് , ആർ എം രാമചന്ദ്രൻ , ശാരദാ മോഹൻ , പതിനൊന്നാം വാർഡ് മെമ്പർ മിനി നാരായണൻ കുട്ടി ,  രാജപ്പൻ എസ് തെയ്യാരത്ത്  പരിസ്ഥിതി പ്രവർത്തകൻ വർഗീസ് പുല്ലുവഴി എന്നിവരെ തെരഞ്ഞെടുത്തു

അഡ്വ . വി ഓ ജോയിയെ ( മുൻ വാർഡ് മെമ്പർ)സംരക്ഷണ സമിതി ചെയർമാനായും തെരഞ്ഞെടുത്തു

Related Articles
News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News

മലമുറിയിലെ ഫ്രൂട്ട്സ് കടയിൽ, പുല്ലുവഴിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ, കോഴിക്കടയിൽ… ശനിയാഴ്ച രാത്രി എ...

News4media
  • Kerala
  • News

പുല്ലുവഴിയിൽ കോഴിക്കടയിൽ മോഷണം; പ്രതിയെ കയ്യോടെ പിടികൂടി പെരുമ്പാവൂരിലെ ഓട്ടോ ഡ്രൈവർമാർ; മോഷണത്തിൻ്റ...

News4media
  • Kerala
  • News

മണ്ഡലകാലം കഴിയുന്നതുവരെ പൊളിക്കണ്ടെന്ന് തീരുമാനം; പെരുമ്പാവൂർ മൂവാറ്റുപുഴ എംസി റോഡിലെപുല്ലുവഴി ഡബിൾ ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]