ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവ് മർദനമേറ്റ് മരിച്ച സംഭവം കൊലപാതകം എന്ന് സ്ഥിരീകരിച്ച് പോലീസ്. ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സംഭവത്തിൽ കസ്റ്റഡിയിലുള്ള ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി.(young man was beaten to death in wife’s home; postmortem report)
ഇന്നലെയായിരുന്നു സംഭവം. ഒന്നര വർഷമായി വിഷ്ണുവുമായി പിണങ്ങിയാണ് ഭാര്യ കഴിയുന്നത്. ഇവരുടെ നാലു വയസ്സുള്ള കുട്ടിയെ ഇന്നലെ ഭാര്യ വീട്ടിൽ ഏല്പിക്കാൻ എത്തിയതാണ് വിഷ്ണു. ഈ സമയത്ത് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാവുകയും അര മണിക്കൂറോളം ക്രൂരമായി മർദിക്കുകയും ചെയ്തു.
തുടർന്ന് വിഷ്ണു കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.