News4media TOP NEWS
‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും

മ​ക​ൻറെ വി​വാ​ഹത്തിന് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട യാ​ത്ര​ക്കാ​രൻ എയർപോർട്ടിൽ കുടുങ്ങി; ബോ​ർ​ഡി​ങ് പാ​സ് ന​ൽകി​യിട്ടും യാ​ത്ര​ക്കാ​ര​നെ കൂ​ട്ടാ​തെ മ​സ്ക​ത്തി​ൽ​നി​ന്ന് കണ്ണൂരിലേക്ക് പറന്നുയർന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

മ​ക​ൻറെ വി​വാ​ഹത്തിന് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട യാ​ത്ര​ക്കാ​രൻ എയർപോർട്ടിൽ കുടുങ്ങി; ബോ​ർ​ഡി​ങ് പാ​സ് ന​ൽകി​യിട്ടും യാ​ത്ര​ക്കാ​ര​നെ കൂ​ട്ടാ​തെ മ​സ്ക​ത്തി​ൽ​നി​ന്ന് കണ്ണൂരിലേക്ക് പറന്നുയർന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്
December 2, 2024

മ​സ്ക​ത്ത് : ബോ​ർ​ഡി​ങ് പാ​സ് ന​ൽകി​യിട്ടും യാ​ത്ര​ക്കാ​ര​നെ കൂ​ട്ടാ​തെ മ​സ്ക​ത്തി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ​റ​ന്നുയർന്നു. ജീവനക്കാരുടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ന് ഇ​ര​യാ​യ​ത് ക​ണ്ണൂ​ർ‌ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്.

ന​വം​ബ​ർ 29ന് ​ഉ​ച്ച​ക്ക് 12.30നാണ് സംഭവം. ​ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​നാണ് ഇയാൾ ടി​ക്ക​റ്റെ​ടു​ത്ത​ത്. ഇയാൾ കൃ​ത്യ​സ​മ​യ​ത്തി​ന് മു​മ്പു​ത​ന്നെ മ​ത്ര​യി​ൽനി​ന്ന് മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. ബോ​ർ​ഡി​ങ് പാ​സ് ന​ൽകി​യ ശേ​ഷം നി​ശ്ചി​ത സ​മ​യ​ത്തി​ലും അ​ര​മ​ണി​ക്കൂ​ർ‌ ക​ഴി​ഞ്ഞേ വി​മാ​നം പു​റ​പ്പെ​ടു​ക​യു​ള്ളൂ എ​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ചതിനേ തുടർന്ന് പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾക്കും മ​റ്റു​മാ​യി ലോ​ഞ്ചി​ന​ക​ത്ത് ത​ന്നെ​യു​ള്ള പ്രാ​ർ​ഥ​നാ മു​റി​യി​ൽ പോ​യി വി​ശ്ര​മി​ച്ച് തി​രി​ച്ചു​വ​ന്ന് ഗേ​റ്റി​ന് സ​മീ​പം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

എന്നാൽപ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞും അ​നൗ​ൺ​സ്മെ​ൻറോ അ​ന്വേ​ഷ​ണ​മോ കാ​ണാ​ത്ത​തി​നാ​ൽ കൗ​ണ്ട​റി​ൽ ചോ​ദി​ച്ച​പ്പോ​ഴാ​ണ് വി​മാ​നം പ​റ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ഇ​ദ്ദേ​ഹ​മ​ട​ക്കം അ​ഞ്ചു​പേ​രാ​ണ്‌ അ​വ​സാ​ന​മാ​യി ക​യ​റാ​നു​ണ്ടാ​യി​രു​ന്ന​ത്. നാ​ലം​ഗ കു​ടും​ബ​ത്തി​ലെ ചെ​റി​യ കു​ട്ടി​യെക്കൂടി കൂ​ട്ട​ത്തി​ൽ അ​ഞ്ചാ​യി എ​ണ്ണി​യ​താ​ണ് എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർക്ക് പ​റ്റി​യ പി​ശ​ക്.

ത​ങ്ങ​ൾക്ക് പ​റ്റി​യ തെ​റ്റ് ആ​ദ്യം സ​മ്മ​തി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന അ​ധി​കൃ​ത​ർ രാ​ത്രി 2.30നു​ള്ള വി​മാ​ന​ത്തി​ൽ പു​തി​യ ടി​ക്ക​റ്റെ​ടു​ത്ത് പോ​കാ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്‌.

ത​ൻറെ കൈ​യി​ൽ പ​ണം അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നും ബോ​ർ​ഡി​ങ് പാ​സ് ത​ന്ന യാ​ത്ര​ക്കാ​ര​നെ ഒ​ഴി​വാ​ക്കി വി​മാ​നം പോ​യ​ത് ഏ​ത് കാ​ര​ണ​ത്താ​ലാ​ണെ​ന്നും ചോ​ദി​ച്ച​പ്പോ​ൾ പി​റ്റേ​ന്ന് വെ​ളു​പ്പി​ന് 2.50ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള യാ​ത്രാ​പാ​സ് ന​ൽകു​ക​യാ​യി​രു​ന്നു.

യാ​ത്ര മു​ട​ങ്ങി​യ സ​മ​യ​ത്തെ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം മാ​ത്രം ന​ൽകി​യി​രു​ന്നു​വെ​ങ്കി​ലും രാ​ത്രി ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന് പ​ണം ഈ​ടാ​ക്കി​യെ​ന്ന് യാ​ത്ര​ക്കാ​ര​ൻറെ മ​ത്ര​യി​ലു​ള്ള മ​ക​ൻ അ​റി​യി​ച്ചു. മ​ക​ൻറെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾക്കാ​യി നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​നാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

Related Articles
News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

News4media
  • India
  • News
  • Top News

ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനിക...

News4media
  • Kerala
  • News

37 ബ്രാഞ്ചിൽ 28 ഉം വിമത൪ക്കൊപ്പം; സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ തിരക്കിട്ട നീക്കവു...

News4media
  • Featured News
  • India
  • News

ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരി...

News4media
  • India
  • News

വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ച...

News4media
  • India
  • News
  • Top News

ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട; കണ്ടെത്തിയത് വിമാനത്തിലെ സ...

News4media
  • India
  • News
  • Top News

എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി ; യാത്രക്കാരുടെ വിവരം ശേഖരിച്ചു

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]