ലക്‌നൗ: ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ പിറന്നാളാഘോഷിച്ച മോഡലിനെതിരെ വ്യാപക വിമർശനം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്‌ക്കെതിരെയാണ് ആളുകൾ രംഗത്തെത്തിയത്. വാരണാസിയിലെ കാലഭെെരവ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.(influencer celebrated her birthday by cutting cake inside the temple)
മമത ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശ്വാസികളും മത നേതാക്കളും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. മമത ക്ഷേത്രത്തിലേക്ക് വരുന്നതും ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിച്ച ശേഷം ആദ്യത്തെ കേക്ക് കഷ്ണം പ്രതിഷ്ഠയ്ക്ക് മുന്നിൽ വയ്ക്കുന്നതും വീഡിയോയിൽ കാണാം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ക്ഷേത്ര പുരോഹിതനെതിരെയും വിമർശനം ഉയരുന്നുണ്ട്. എന്നാൽ ദെെവത്തിന് കേക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞെന്നും ഇത് പുതിയ കാര്യമല്ല. ഇവിടെ ആളുകൾ കേക്ക് സമർപ്പിക്കാറുണ്ട് എന്നുമാണ് ക്ഷേത്ര പുരോഹിതന്റെ വിശദീകരണം. മമതയ്ക്ക് ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലേറെ ആരാധകരുണ്ട്.