തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ ജീവനക്കാർ പെരുവഴിയിൽ ഇറക്കിവിട്ടു; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

താമരശ്ശേരി: കെ എസ് ആർ ടി സി ബസിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ ജീവനക്കാർ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി.

കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്നു 19 കാരിയായ വിദ്യാർത്ഥിനി. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്.

ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന പത്തൊൻപതുകാരിക്കാണ് ജീവനക്കാരിൽ നിന്നും ദുരനുഭവമുണ്ടായത്.

പെൺകുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നും ആക്ഷേപമുണ്ട്. താമരശ്ശേരി പഴയ സ്റ്റാൻഡ് പരിസരത്തിറങ്ങണമെന്നായിരുന്നു പെൺകുട്ടി ആവശ്യപ്പെട്ടത്

എന്നാൽ കാരാടി എന്ന സ്ഥലത്താണ് ബസ് നിർത്തിയതെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് പിതാവിനെ ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു.

ബസ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥിനി കെ എസ് ആർ ടി സി അധികൃതർക്ക് പരാതി നൽകി.

ഇതേ തുടർന്ന് ഗതാഗത മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ അവർ ആവശ്യപ്പെടുന്നയിടത്ത് ഇറക്കിവിടണമെന്ന് മന്ത്രി മുമ്പ് നിർദേശം നൽകിയിരുന്നു. ഇതാണ് ലംഘിക്കപ്പെട്ടത്

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം ജയ്പൂര്‍: സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര...

രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം

രാജ്യത്തെ '' മിഗ് 21'' യുഗാന്ത്യം ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും...

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് !

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് ബെംഗളൂരു: വീട്ടിലെ കലഹത്തിനിടെ, ഭാര്യയെ...

സഞ്ചാരി കൊക്കയിൽ വീണു മരിച്ചു: VIDEO

വാഗമണ്ണിൽ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു വാഗമൺ കണ്ടുമടങ്ങിയ നാലംഗ സംഘത്തിലൊരാൾ കുമ്പങ്കാനം...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ

വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ മഹാരാഷ്ട്ര: 16കാരനായ വിദ്യാര്‍ഥിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങി മരിച്ച...

Related Articles

Popular Categories

spot_imgspot_img