ആലപ്പുഴ: നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിനായുള്ള ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു. അന്വേഷണത്തിന് രണ്ട് സമിതി വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് നടപടി. വിദഗ്ധ സമിതി മാത്രമാണ് ഇനി അന്വേഷണം നടത്തുക.(child was born with abnormal deformities in Alappuzha; district level inquiry committee was dissolved)
ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിയും ജില്ലാതല അന്വേഷണ സമിതിയുമായിരുന്നു അന്വേഷണത്തിനായി മുൻപ് ഉണ്ടായിരുന്നത്. എന്നാൽ രണ്ടു സമിതികൾ വ്യത്യസ്ത റിപ്പോർട്ടുകൾ സമർപ്പിച്ചാൽ വിവാദമുണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ സമിതി പിരിച്ചു വിട്ടത് .
ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തെളിവുകൾ ശേഖരിക്കാനായി സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. സ്കാനിങ് റിപ്പോർട്ടുകളും മറ്റ് മെഡിക്കൽ രേഖകളും ഹാജരാക്കാൻ കുട്ടിയുടെ പിതാവിന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.