തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലോത്സവത്തിനിടെ പ്രതിഷേധം. സംഘനൃത്ത വിധി നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് വിധികർത്താക്കൾക്കെതിരെ പ്രതിഷേധമുയർന്നത്. ഇതോടെ വിധികർത്താക്കൾ മുറിയിൽ കയറി വാതിലടച്ചു.(Protest against group dance result in thiruvananthapuram district kalolsavam)
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. സംഘനൃത്തത്തിൽ വഴുതക്കാട് കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ജഡ്ജിമാർ ഓടി മുകളിലെ മുറിയിൽ കയറി വാതിലടച്ചത്.
തുടർന്ന് കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം മുറിക്കു മുന്നിൽ കുത്തിയിരുന്ന് പ്രഷേധിച്ചു. പൊലീസ് എത്തിയാണ് ജഡ്ജിമാരെ മാറ്റിയത്. രാവിലെ ആറ് മണിയോടെയാണ് പൊലീസ് എത്തിയത്.